Thursday, 31 July 2025

മൂന്നു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി കെ.എം.സി.സി.യും




നാദാപുരം: രക്താര്‍ബുദം ബാ ധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരി വളയം ര ണ്ടാം വാര്‍ഡില്‍ താമസിക്കുന്ന തുണ്ടിയില്‍ റഹ്‌മത്തിന്റെ മകള്‍ ലുത്ഫ നസീറിന്റെ ജീ വന്‍ രക്ഷിക്കാനായി നാട്ടു കാര്‍ ചേര്‍ന്ന രൂപീകരിച്ച ചികിത്സ സഹായ സമിതിക്ക് കാരുണ്യ പ്രവാഹം തുടരുന്നു. കു ട്ടിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 60 ലക്ഷം രൂപയാണ് സ്വരൂപിക്കേണ്ടത്. ചികിത്സ സഹായ ഫ ണ്ടിലേക്ക് അബുദാബി കെ .എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നല്‍കുന്ന വിഹിതം സംസ്ഥാന സെക്രട്ടറി സി.പി അഷ്‌റഫ് ചികിത്സ ക മ്മിറ്റി ഭാരവാഹിയും വളയം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി ഡന്റുമായ ടി.ടി.കെ ഖാദര്‍ ഹാ ജിക്ക് കൈമാറി. എം.കെ അഷ്‌റഫ്, കെ.കെ മജീദ് കുയ്‌തേരി, അസ്ഹര്‍ വാണിമേല്‍, മൊയ്തുഹാജി, ഇ.വി അറഫാത്ത് സംബന്ധിച്ചു.






Wednesday, 9 July 2025

നാദാപുരം മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണം

 


നാദാപുരം : സംയുക്ത തൊഴിലാളി യൂനിയന്‍ സംഘടിപ്പിച്ച പണിമുടക്ക് നാദാപുരം മേഖലയില്‍ പൂര്‍ണം. നാദാപുരം, കല്ലാച്ചി ടൗണുകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങളും കാര്യമായി റോഡിലിറങ്ങിയില്ല. മെഡി ക്കല്‍ ഷോപ്പുകളും ഹോസ്പിറ്റലുകളും മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഗ്രാമ പ്രദേശങ്ങളില്‍ കാലത്ത് കടകള്‍ തുറന്നില്ലെങ്കിലും ഉച്ചയോടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിവിധ ടൗണുകളില്‍ പൊലീസ് ജാഗ്രത പാലിച്ചു നിലയുറപ്പിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികള്‍ കല്ലാച്ചിയില്‍ പ്രകടനവും പോസ്റ്റ് ഓഫീസ് ധര്‍ണ സമരവും നടത്തി. എ. മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. കെ.പി കുമാരന്‍ അധ്യക്ഷനായി. പി. അനില്‍ കുമാര്‍, പി.കെ പ്ര ദീപന്‍, എ. സുരേഷ് ബാബു സംസാരിച്ചു.



Saturday, 7 June 2025

അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും


 


നാദാപുരം : ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ഉന്നത വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. നാദാപു രം ബ്ലോക്കിന് കീഴിലെ എസ്എ സ്എല്‍സി, പ്ലസ് ടു, എല്‍എസ്എ സ്, യുഎസ്എസ് വിജയികളെയാണ് അനുമോദിച്ചത്. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ കെ ബിജി ത്ത് അധ്യക്ഷനായി. മുന്‍ ജില്ലാ സെക്രട്ടറി എ മോഹന്‍ദാസ്, ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ്, അഡ്വ. മനോജ് അരൂര്‍, സാന്ദ്ര സചീന്ദ്രന്‍, കെ ലിജിന, ടി ശ്രീമേഷ്, എം ശരത്ത്, സി എച്ച് രജീഷ്, പി പി ഷഹറാസ് എന്നിവര്‍ സംസാരിച്ചു. ഡോ. ദിവിന്‍ മുരുകേഷ് കരിയര്‍ ഗൈഡന്‍സാസെടുത്തു. ബ്ലോക്ക് സെക്രട്ടറി പി രാഹുല്‍ രാജ് സ്വാഗതവും ട്രഷറര്‍ സി അഷില്‍ നന്ദിയും പറഞ്ഞു.




Thursday, 8 May 2025

മുസ്ലിം ലീഗ് സമ്മേളനം


 

കുറ്റ്യാടി : ശാന്തിനഗര്‍ ശാഖ മുസ്ലിം ലീഗ് സമ്മേളനം പാറക്കല്‍ അബ്ദുല്ല ഉല്‍ഘടനം ചെയ്തു. പി. മൊയ്തു മൗലി അധ്യഷനായി. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയുംചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ മികവ് നേടിയ  വിദ്യാര്‍ഥികളെ അനുമോദിച്ചു.. ലഹരി. വിരുദ്ധ പ്രഭാഷണവും ലഹരി.വിരുദ്ധ പ്രതിജ്ഞയും നടന്നു. നൊ ച്ചാട്ട് കുഞ്ഞബ്ദുള്ള ഷിബു മീരാന്‍, കെ.ടി അബ്ദുല്‍ സമദ്, എം.പി ഷാജഹാന്‍, മിസ് ഹബ് കീഴരിയൂര്‍, ഇബ്‌റാഹിം കോമത്ത്. ഒ. കെ മുനീര്‍, ഒ. കെ റിയാസ്, എ.കെ ലത്തീഫ് സംസാരിച്ചു.

 



Thursday, 17 April 2025

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

 


  പേരാമ്പ്ര : നടുവണ്ണൂര്‍ കാവില്‍ ആഞ്ഞോളിത്താഴയില്‍ യുവാവിനെ   എംഡിഎം എയുമായി പോലീസ് അറസ്റ്റ് ചെയ്തു. കാവില്‍ആഞ്ഞോളി   വിപിന്‍ദാസ് (32) ആണ് അറസ്റ്റിലായത്. 0.489 ഗ്രാം എംഡിഎംഎ  ഇയാളില്‍   നിന്ന്  പോലീസ് കണ്ടെടുത്തു. പേരാമ്പ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.   ഷമീര്‍, എസ്‌സിപിഒ സുനില്‍ കുമാര്‍, സുരേഷ്‌കുമാര്‍, സിപിഒ റീഷ്മ   തുടങ്ങിയവരും ഡി വൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങളും   ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.






Sunday, 6 April 2025

ചരമം_ അരീക്കന്‍ചാലില്‍ കുഞ്ഞാമിന

 


പന്തിരിക്കര: ആവടുക്കയിലെ പരേതനായ പി.ടി മുഹമ്മദ് എന്നവരുടെ ഭാര്യ  അരീക്കന്‍ചാലില്‍ കുഞ്ഞാമിന (87) അന്തരിച്ചു. മക്കള്‍: ടി.ടി. കുഞ്ഞമ്മദ് മാസ്റ്റര്‍ (INL ജില്ലാ സെക്രട്ടറി ), സുബൈദ, സുലൈഖ, സൗദ, തസ്നി, നസീമ. മരുമക്കള്‍: കുഞ്ഞായിഷ ടീച്ചര്‍ മണ്ണാറത്ത്, പരേതനായ അഷ്റഫ് വെള്ളിമാട് കുന്ന്, ഹമീദ് മുണ്ടക്കുറ്റി, മജീദ് അയനിക്കാട്, മുനീര്‍ ദേവര്‍കോവില്‍.





Thursday, 27 February 2025

ബാബു വട്ടക്കണ്ടി അനുസ്മരണം





 
പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവായിരുന്ന ബാബു വട്ടക്കണ്ടിയുടെ15-ാം
ചരമവാര്‍ഷികം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍  ഉദ്ഘാടനം ചെയ്യ്തു . മണ്ഡലം പ്രസിഡന്റ് പി . സുനില്‍ കുമാര്‍ അധ്യക്ഷനായി . രാജന്‍ മരുതേരി, മുനീര്‍ എരവത്ത് , പി. കെ . രാഗേഷ്, കെ മധു കൃഷ്ണന്‍ എസ്. സുനന്ദ്  വി. ടി സൂരണ്ട്, വി ആലീസ് മാത്യു ആര്‍. പി ശോഭിഷ് , പി.എം പ്രകാശന്‍ , ഇ പി മുഹമ്മദ് , ഷാജു പൊന്‍ പറ ,  വി. വി ദിനേശന്‍ കെസി രവീന്ദ്രന്‍ , ബാബു തത്തക്കാടന്‍, വി.പി സുരേഷ്, കെ കെ രാജന്‍, കെ . ജാനു , ആര്‍ കെ രജീഷ്   കുമാര്‍ ,കെ . പി മായന്‍കുട്ടി , മു ആദ്
 നരിനട ,എ.   പി  ഉണ്ണികൃഷ്ണന്‍ , പി.കെ മജീദ്, കെ പി വേണു , എന്‍ ഹരിദാസന്‍  പാറാട്ടുപാറ  സംസാരിച്ചു. 







Friday, 14 February 2025

രണ്ടാം ഘട്ട നഗരസൗന്ദര്യവൽക്കരണം: കുറ്റ്യാടികൾ പൂച്ചെടികൾ സ്ഥാപിച്ചു


കുറ്റ്യാടി: നമ്മുടെ സുന്ദര കുറ്റ്യാടി എന്ന സന്ദേശമുയർത്തി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാംഘട്ടത്തിൽ വിവിധ ഭാഗങ്ങളിൽ പൂച്ചെടികൾ സ്ഥാപിച്ചു.

പ്രസിഡന്റ് ഒ. ടി നഫീസ ഉദ്ഘാടനം ചെയ്തു, പി. പി ചന്ദ്രൻ, സബിന മോഹൻ, എ. സി മജീദ്, കെ. പി ശോഭ, പി. സി രവീന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറിശശിധരൻ, നെല്ലോളി വിഇഒ വി. പി ജയകുമാർ, എച്ച്. ഐ അനു, ശ്രീബാബു, ഇ. ആർ ശരണ്യ, ശറഫുദ്ധീൻ, ശോബിക എന്നിവർ സംസാരിച്ചു.


Friday, 17 January 2025

അക്കാദമിക് കൗൺസിൽ ഉദ്ഘാടനം ചെയ്തു


കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല അക്കാദമിക് കൗൺസിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. എം അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബി പിസി എം. ടി പവിത്രൻ അധ്യക്ഷനായി.

 ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഇംഗ്ലീഷ് എം. പവർമെന്റ് പ്രോഗ്രാം മെറ്റനോയിയയിൽ' ഡയറ്റ് ലക്പറർ മിത്തു തിമോത്തി ക്ലാസ്സെടുത്തു. കുറ്റ്യാടി ജിഎച്ച്എസ്‌എസ്‌  പ്രധാനാധ്യാപിക രാധി, എച്ച് എം ഫോറം കൺവീനർ കെ. പി ദിനേശൻ, അക്കാദമിക് കൺവീനർ കെ. കെ ദീപേഷ് കുമാർ, ബിആർസി ട്രെയിനർ കെ. പി ബിജു, കെ പ്രമീജ എന്നിവർ സംസാരിച്ചു.