Thursday, 31 July 2025

മൂന്നു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി കെ.എം.സി.സി.യും




നാദാപുരം: രക്താര്‍ബുദം ബാ ധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരി വളയം ര ണ്ടാം വാര്‍ഡില്‍ താമസിക്കുന്ന തുണ്ടിയില്‍ റഹ്‌മത്തിന്റെ മകള്‍ ലുത്ഫ നസീറിന്റെ ജീ വന്‍ രക്ഷിക്കാനായി നാട്ടു കാര്‍ ചേര്‍ന്ന രൂപീകരിച്ച ചികിത്സ സഹായ സമിതിക്ക് കാരുണ്യ പ്രവാഹം തുടരുന്നു. കു ട്ടിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 60 ലക്ഷം രൂപയാണ് സ്വരൂപിക്കേണ്ടത്. ചികിത്സ സഹായ ഫ ണ്ടിലേക്ക് അബുദാബി കെ .എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നല്‍കുന്ന വിഹിതം സംസ്ഥാന സെക്രട്ടറി സി.പി അഷ്‌റഫ് ചികിത്സ ക മ്മിറ്റി ഭാരവാഹിയും വളയം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി ഡന്റുമായ ടി.ടി.കെ ഖാദര്‍ ഹാ ജിക്ക് കൈമാറി. എം.കെ അഷ്‌റഫ്, കെ.കെ മജീദ് കുയ്‌തേരി, അസ്ഹര്‍ വാണിമേല്‍, മൊയ്തുഹാജി, ഇ.വി അറഫാത്ത് സംബന്ധിച്ചു.






No comments:

Post a Comment