Saturday, 7 June 2025

അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും


 


നാദാപുരം : ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ഉന്നത വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. നാദാപു രം ബ്ലോക്കിന് കീഴിലെ എസ്എ സ്എല്‍സി, പ്ലസ് ടു, എല്‍എസ്എ സ്, യുഎസ്എസ് വിജയികളെയാണ് അനുമോദിച്ചത്. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ കെ ബിജി ത്ത് അധ്യക്ഷനായി. മുന്‍ ജില്ലാ സെക്രട്ടറി എ മോഹന്‍ദാസ്, ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ്, അഡ്വ. മനോജ് അരൂര്‍, സാന്ദ്ര സചീന്ദ്രന്‍, കെ ലിജിന, ടി ശ്രീമേഷ്, എം ശരത്ത്, സി എച്ച് രജീഷ്, പി പി ഷഹറാസ് എന്നിവര്‍ സംസാരിച്ചു. ഡോ. ദിവിന്‍ മുരുകേഷ് കരിയര്‍ ഗൈഡന്‍സാസെടുത്തു. ബ്ലോക്ക് സെക്രട്ടറി പി രാഹുല്‍ രാജ് സ്വാഗതവും ട്രഷറര്‍ സി അഷില്‍ നന്ദിയും പറഞ്ഞു.




No comments:

Post a Comment