Wednesday, 15 October 2025

പേരാമ്പ്ര സംഘർഷം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പോലീസ് പരിശോധന


 കുറ്റ്യാടി: പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് വേളം. കുന്നുമ്മൽ പഞ്ചായത്തുകളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പോലീസ് പരിശോധന.

കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ഉപാധ്യക്ഷ ന്മാരായ കുന്നുമ്മൽ അമ്പലകുളങ്ങരയിലെ അരുൺ മുയ്യോട്ട്, വേളം പൂളക്കൂലിലെ കൃഷ്ണനുണ്ണി ഒതയോത്ത് തുടങ്ങിയവരുടെ വീട്ടിലാണ് ബുധനാഴ്ച്ച പുലർച്ചെ പോലീസ് പരിശോധന നടത്തിയത്. പേരാമ്പ്രയിൽ നടന്ന പ്രധിഷേധ പരിപാടിയിൽ പോലീസ് അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മൂക്കിന് ശാസ്ത്രക്രിയ നടത്തിയ ഷാഫി പറമ്പിൽ എം പി യെ ആക്രമിച്ചവർക്കെതിരെ നടപടിയൊന്നുമെടുക്കാത്ത പോലീസാണ് പേരാമ്പ്ര സംഭവത്തിന്റെ മറവിൽ യു ഡി എഫ് പ്രവർത്തകരുടെ പേരിൽ കേസെടുത്തതെന്ന് യു ഡി എഫ് നേതാക്കളായ വി എം ചന്ദ്രൻ, പാറക്കൽ അബ്ദുല്ല, പ്രമോദ് കക്കട്ടിൽ, കെ ടി അബ്ദു റഹ്മാൻ ശ്രീജേഷ് ഊരത്ത്, രാഹുൽ ചാലിൽ, ബവിത്ത് മാലോൽ തുടങ്ങിയവർ പറഞ്ഞു.


No comments:

Post a Comment