Sunday 3 February 2013

വേര്‍ ദേര്‍ ഈസ് എ വുമണ്‍...



ണ്ട് നായനാര്‍ പറഞ്ഞതു തന്നെയായിരിക്കണം ശരി. പെണ്ണുള്ളേടത്തു പെണ്‍വാണിഭവും കാണും, അല്ലേ..?  ആ സരസനേതാജി അന്നു മറ്റൊരു തമാശകൂടി പറഞ്ഞുവച്ചു. അമേരിക്കയിലൊക്കെ പെണ്‍വാണിഭം ഒരു ചായകുടിക്കുന്ന പോലെയാണത്രെ. (മാധ്യമമൂരാച്ചികള്‍ ഇതും വളച്ചൊടിച്ച് അടിച്ചെടുത്തതാണോ എന്നറിയില്ല. ഭക്ഷണമില്ലെങ്കില്‍ കേരളീയര്‍ ഇറച്ചിയും മീനും തിന്നട്ടെയെന്നു സി. ദിവാകരന്‍ സഖാവിന്റെ തൊള്ളയില്‍ അവസരത്തില്‍നിന്നു മുറിച്ചെടുത്തു കുത്തിയിറക്കിയപോലെ). പെണ്‍വാണിഭങ്ങളെ അത്ര ലളിതമായി കാണുന്നതു ശരിയാണോ എന്ന ചോദ്യമുയരുക സ്വാഭാവികം. ചോദ്യമുയര്‍ന്നാലും ഇല്ലെങ്കിലും നായനാര്‍ പറഞ്ഞതു ശരിതന്നെ. ഒന്നല്ല ഒരു നൂറുവട്ടം. എന്തുമാത്രം പെണ്‍വാണിഭങ്ങളും കോലാഹലങ്ങളുമാണു നാട്ടില്‍. വഴിവാണിഭത്തെക്കാള്‍ പ്രചാരമാണിപ്പോള്‍ പെണ്‍വാണിഭത്തിന്. ഇനി തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇതിനു ലൈസന്‍സ് ഏര്‍പ്പെടുത്തി ലേലത്തിനു നല്‍കുന്ന കാലവും വരുമോ, എന്തോ..!

കുടുങ്ങാനും മറ്റുള്ളവരെ കുടുക്കാനും നല്ല ആയുധംതന്നെയാണു പെണ്ണിടപാടുകള്‍. മോണിക്ക ലെവിന്‍സ്‌കിയില്‍ തട്ടി ക്ലിന്റണ്‍ ഭരണകൂടം ആടിയുലഞ്ഞതു പഴയത്. ഇസ്രായേല്‍ അതിക്രമത്തില്‍ അനിഷ്ടം കാട്ടിയതിനു ജൂതര്‍ കൊടുത്ത കലക്കന്‍ പണിയായിരുന്നു ലെവിന്‍സ്‌കി നാടകമെന്നു ശ്രുതിയുണ്ട്. ശരിയായിരിക്കുമോ..? ആവാം. മൊസാദിനെ നന്നായറിയുന്നവര്‍ അതിന്റെ സാധ്യതകള്‍ ഏതായാലും തള്ളിക്കളയില്ല. സഞ്ജയ് ഗാന്ധിയും എന്‍ഡി തിവാരിയും ജോര്‍ജ് ഫെര്‍ണാണ്ടസുമൊക്കെ ഇത്തരം കഥകളിലെ ചെറുതോ വലുതോ ആയ ഇന്ത്യന്‍ നായകര്‍. കേരളത്തില്‍ പെണ്‍വാണിഭമെന്നു പറയുമ്പോള്‍ നമ്മുടെ കുഞ്ഞാക്കയുടെ പേരാണ് ആദ്യം പറഞ്ഞു കേള്‍ക്കുക. ടി.പി ദാസനും രാജഗോപാലും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും കേസില്‍ പ്രതികളായിരുന്നെങ്കിലും കുഞ്ഞാലിക്കയുടെ പര്യായമായി ഐസ്‌ക്രീമിനെ മാറ്റുന്നതില്‍ മുഖ്യഎതിരാളി വി.എസും അദ്ദേഹത്തിനുള്ളിലെ വൈരനിര്യാതനനും വലിയൊരളവോളം വിജയിച്ചിട്ടുണ്ടെന്നതു വാസ്തവം മാത്രം.



കേട്ടു മടുത്ത ചരിത്രമാണ് പിടി ചാക്കോ അപവാദം. അതിനിയും മാന്തുന്നതു ശരിയെല്ലന്നതിനാല്‍ വിട്ടേക്കാം. എന്തായാലും ചാക്കോയുടെ ശിഷ്യനും പിഴച്ചില്ല. പിജെ ജോസഫിന്റെ കൈയുടക്കിയതു വിമാനത്തില്‍. പാവത്തിനെ പിന്നെയും കുടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പിസി ജോര്‍ജ് ഒന്നു മെനക്കെട്ടിരുന്നു. അതുപക്ഷേ ചീറ്റിപ്പോയി. ഇടതു സര്‍ക്കാരിന്റെ കാലത്തെ പിജെയുടെ പിന്‍ഗാമി മോന്‍സ് ഒന്നു കുടുങ്ങാനിരിക്കുകയായിരുന്നു.  ഭാഗ്യംകൊണ്ടു മാത്രം അതു വഴിമാറിപ്പോയി. നലയിലും വിലയിലും ഉയരത്തിലായാലും ഉന്‍മാദികള്‍ക്കു മുന്നില്‍ രക്ഷയില്ലെന്നു തെളിയിച്ചു നീലന്‍ സംഭവം. പി. ശശിയും ഗോപി കോട്ടമുറിക്കലും സമീപകാലത്തെ ചില പെണ്ണനുഭവങ്ങള്‍ മാത്രം.

ജഗതി ശ്രീകുമാറും ബിനീഷ് കൊടിയേരിയുമൊക്കെ വലിയ കോലാഹലങ്ങളില്‍ പെടാതെ തല്‍ക്കാലത്തേയ്ക്കു തടി കയ്ച്ചിലാക്കിവര്‍. ഇപ്പോഴിതാ ആ വിശാല ശ്രേണിയിലേക്കു വീണ്ടും കാലെടുത്തു കുത്തിയിരിക്കുന്നു ഇന്ദ്രപ്രസ്ഥത്തിലിരുന്നു കേരളത്തിലെ കുഴികളില്‍ സോട്ടിട്ടു കളിക്കുന്ന കോണ്‍ഗ്രസ് ടെലിവിഷന്‍ ജീവി സാക്ഷാല്‍ പിജെ കുര്യന്‍. നാട്ടിലൊരു നല്ല പരിപാടിക്കും ഇങ്ങേരെ ഈയടുത്ത കാലത്തൊന്നും കണ്ടവരില്ല. മദാമ്മയെയും ഉപജാപങ്ങളെയും സുഖിപ്പിച്ച് ഇവിടെത്തന്നെ വിതരണം ചെയ്യാനില്ലാത്ത സീറ്റുകള്‍ തട്ടിപ്പറിക്കലാണു പ്രധാന ഹോബി. ഇതേ പിമ്പിങ് കൗശലത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി കൂടി തട്ടിയെടുത്തിട്ടുണ്ട് ടിയാന്‍. കേരളത്തിലെ അദ്ദേഹം ആരോപിക്കുന്നപോലുള്ള ഒരു ഗൂഢാലോചനക്കാര്‍ക്കും കുര്യച്ചന്റെ രോമത്തിലെന്നല്ല നടന്ന വഴികളിലെ പുല്ലുപോലും പറിക്കാന്‍ കഴിയില്ലെന്നു ചുരുക്കം.

പ്രതിയാണെങ്കില്‍ കുര്യച്ചാ, അങ്ങ് രക്ഷപ്പെടാന്‍ പാടില്ലെന്നു നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന ഒത്തിരി പേര്‍ക്ക് ആഗ്രഹമുണ്ട്. പാര്‍ട്ടിയില്‍ താങ്കളുടെ പിടിയും സ്വാധീനവും നന്നായറിയാവുന്ന പാര്‍ട്ടിക്കാര്‍ക്കു തന്നെയും അങ്ങനെയൊരാഗ്രഹം മനസിലുണ്ട്. അന്വേഷണത്തില്‍ കണ്ടെത്താതെയും വ്യക്തമായ തെളിവുകള്‍ ഇല്ലാതെയും ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതും അത് ഏറ്റുപിടിക്കുന്നതും ശരിയല്ലതന്നെ. പക്ഷെ, തെളിവുകള്‍ പൊക്കലും മുക്കലും പ്രതിയെ ഒഴിവാക്കലുമൊക്കെ പതിവായൊരു നാട്ടില്‍ സാഹചര്യത്തെളിവുകള്‍ വലിയൊരു ഘടകം തന്നെയാണ് കേട്ടോ. അത്തരം ഒരുപിടി തെളിവുകള്‍ അങ്ങയ്ക്ക് എതിരായുണ്ടുതാനും. താങ്കള്‍ എങ്ങനെ കേസില്‍നിന്ന് ഊരിയെന്നതിലേക്കുള്ള ചില സൂചനകള്‍ അന്നത്തെ സര്‍ക്കാര്‍ വക്കീല്‍ ആയിരുന്ന ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയില്‍ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ബ്ലോഗ് ലിങ്കുകൂടി നല്‍കി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. കണ്ടാമൃഗത്തെ വെല്ലുന്ന താങ്കളുടെ തൊലിക്കട്ടിക്കു പ്രണാമം.....
http://calicoindex.blogspot.in/2011/02/blog-post.html

13 comments:

  1. ആത്മ കഥയുടെ ബ്ലോഗ്‌ ലിങ്ക് കണ്ടില്ല സകീര്‍ ഭായ് ..നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. here it's hashim bhai, http://calicoindex.blogspot.in/2011/02/blog-post.html

      Delete
  2. ആനുകാലികമായ ഒരു പോസ്റ്റ്‌ ..

    ReplyDelete
  3. ആവശ്യമുള്ളിടതൊക്കെ ഭംഗിയായി മുള്ളാണി തറച്ചിട്ടുണ്ട്...നന്നായിട്ടുണ്ട്....

    ReplyDelete
  4. ഇത് മുള്ളാണിയല്ല, ഒന്നാന്തരം കമ്പിപ്പാരയാണ്! :)

    അവസരോചിതം, അഭിനന്ദനാർഹം....

    ReplyDelete
    Replies
    1. മുള്ളാണി4 February 2013 at 01:33

      റൊമ്പ ഡാങ്ക്‌സ് മലയാളീ... ഡാങ്ക്‌സ്‌

      Delete
  5. മുള്ളാണി5 February 2013 at 00:14

    പോസ്റ്റ് വായിച്ച ശേഷം സഹപാഠിയും മാധ്യമപ്രവര്‍ത്തകനുമായ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞ കാര്യങ്ങള്‍: -

    1. മധ്യതിരുവിതാംകൂറുകാരന്‍ എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍കൂടി ഈ വിഷയത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക് അറിയാം

    2. കുര്യന്റെ വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നു ന്യായമായും സംശയിക്കുന്നു. ഇതുപറയുമ്പോള്‍, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പ്പര്യമുള്ള ആളല്ല ഞാനെന്ന് ഓര്‍ക്കുമല്ലോ.

    3. കുര്യനോടു സാദൃശ്യമുള്ള ബാര്‍ മുതലാളിയായ മറ്റൊരാളാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍, പിന്നീട് കുര്യന്റെ ഫോട്ടൊ പത്രത്തില്‍ അച്ചടിച്ചു വന്നു. ഇതു കണ്ടാണ് പെണ്‍കുട്ടി ഇയാളാണു പീഡിപ്പിച്ചതെന്നു പറഞ്ഞത്. പെണ്‍കുട്ടി ഇങ്ങനെയൊരാളുടെ ഫോട്ടോ കണ്ട് ചില നിഗമനങ്ങളില്‍ എത്തിക്കഴിഞ്ഞ സ്ഥിതിക്ക് തിരിച്ചറിയല്‍ പരേഡിനു പ്രസക്തിയില്ല. കുറ്റകൃത്യത്തിനു ശേഷം ഒരിക്കല്‍പ്പോലും എവിടെവച്ചും കാണാത്ത ആളെയാണല്ലോ സ്വാഭാവികമായും തിരിച്ചറിയില്‍ പരേഡിനു വിധേയനാക്കേണ്ടത്.

    4. പൊലീസ് രേഖകളിലെ അഞ്ചര മണിക്കൂര്‍ മിസ്സിങ് കൊണ്ട് ചങ്ങനാശേരിയില്‍നിന്നു കുമളിയില്‍ പോയി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടു വന്നുവെന്നു കരുതുന്നത് മണ്ടത്തരമാണ്. കുമളിയിലേക്കും തിരിച്ചുമുള്ള റണ്ണിങ് ടൈം മാത്രം ഇതിലേറെ വേണ്ടിവരും.

    5. ഈ സമയങ്ങളില്‍ പൊലീസ് എസ്‌കോര്‍ട്ട് ഇല്ലാത്തതിനെ ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ല. പെരുന്നയിലെ സന്ദര്‍ശനം സ്വകാര്യ സന്ദര്‍ശനം ആയിരുന്നു. സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചു നടപ്പില്‍ വരുത്തിക്കൊണ്ടിരുന്ന സമയമായിരുന്നതിനാലാണ് എസ്‌കോര്‍ട്ട് ഇല്ലാതിരുന്നതെന്ന കുര്യന്റെ വാദം മുഖവിലയ്‌ക്കെടുക്കാം

    6. കുര്യന്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നതു സംബന്ധിച്ച കാര്യങ്ങളാണു ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയില്‍ പറയുന്നത്. കുര്യന്‍ പ്രതിയാകുന്നതിന്റെ തെളിവുകള്‍ നിരത്തുകയല്ല ചെയ്യുന്നത്.

    ReplyDelete
  6. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളും അടിയൊഴുക്കുകളും കൂടി ഈ കേസില്‍ പരിഗണിക്കേണ്ടതാണ്. .....

    ഇടയ്ക്ക് വന്ന ഒരോര്‍മ: ഡല്‍ഹി പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് രാജ്യസഭയില്‍ ജയാബച്ചന്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ "സര്‍ ഈ രാജ്യത്തെ പെണ്‍കുട്ടികളുടെ അമ്മമാരുടെ ദുഃഖമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്' എന്ന് പറഞ്ഞപ്പോള്‍ ചെയറില്‍ ഇരുന്നത് രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ.കുര്യനായിരുന്നു... തെറ്റുചെയ്‌തെങ്കില്‍ സൂര്യനെല്ലി കുട്ടിയുടെ അമ്മയുടെ മുഖമായിരിക്കും കുര്യന്റെ മനസില്‍ അപ്പോള്‍ വന്നത് എന്ന് ഉറപ്പ് ...

    ReplyDelete
  7. onnu podo.... Thara valip postukal oru ulupum illaathe ingane vilambiko nilavara thakarchayil thante mun postukale kadathi vettum ithu

    ReplyDelete