Thursday, 30 October 2025

യു. ഡി. എസ്. എഫ് വിദ്യാഭ്യാസ ബന്ദ് പൂർണം


 പേരാമ്പ്ര: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് ഇടതു സർക്കാർ പിന്മാറണമെന്ന്‌ ആവശ്യപെട്ടും കരാറിൽ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചും യു. ഡി. എസ്. എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, മണ്ഡലങ്ങളിൽ പൂർണം, കോളേജുകൾ സ്കൂളുകൾ, പാരലൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി യു, ഡി എസ്, എഫ് കമ്മിറ്റി പേരാമ്പ്ര ടൗണിൽ പ്രതിഷേധ പ്രകടനവും പ്രോട്ടസ്റ്റ് സർക്കിളും സംഘടിപ്പിച്ചു. എം കെ ഫസലുറഹ്മാൻ, അമിത് മനോജ്‌, ആദിൽ മൂണ്ടിയോത്ത്, അൻസിൽ കീഴയിയൂർ, ആഷിഖ് പുല്ല്യോട്ട് അർജുൻ, മിഖ്ദാദ്പുറവൂർ ബാസിത്ത് ഇടവരാട്, ആനന്ദ പത്മനാഭൻ, ഗൗതം, അഹമ്മദലി, പി സി അഞ്ജലി, രാജ് സി എം നയന കെ പി സിനാൻ എന്നിവർ നേതൃത്വം നൽകി.

Wednesday, 15 October 2025

പേരാമ്പ്ര സംഘർഷം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പോലീസ് പരിശോധന


 കുറ്റ്യാടി: പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് വേളം. കുന്നുമ്മൽ പഞ്ചായത്തുകളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പോലീസ് പരിശോധന.

കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ഉപാധ്യക്ഷ ന്മാരായ കുന്നുമ്മൽ അമ്പലകുളങ്ങരയിലെ അരുൺ മുയ്യോട്ട്, വേളം പൂളക്കൂലിലെ കൃഷ്ണനുണ്ണി ഒതയോത്ത് തുടങ്ങിയവരുടെ വീട്ടിലാണ് ബുധനാഴ്ച്ച പുലർച്ചെ പോലീസ് പരിശോധന നടത്തിയത്. പേരാമ്പ്രയിൽ നടന്ന പ്രധിഷേധ പരിപാടിയിൽ പോലീസ് അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മൂക്കിന് ശാസ്ത്രക്രിയ നടത്തിയ ഷാഫി പറമ്പിൽ എം പി യെ ആക്രമിച്ചവർക്കെതിരെ നടപടിയൊന്നുമെടുക്കാത്ത പോലീസാണ് പേരാമ്പ്ര സംഭവത്തിന്റെ മറവിൽ യു ഡി എഫ് പ്രവർത്തകരുടെ പേരിൽ കേസെടുത്തതെന്ന് യു ഡി എഫ് നേതാക്കളായ വി എം ചന്ദ്രൻ, പാറക്കൽ അബ്ദുല്ല, പ്രമോദ് കക്കട്ടിൽ, കെ ടി അബ്ദു റഹ്മാൻ ശ്രീജേഷ് ഊരത്ത്, രാഹുൽ ചാലിൽ, ബവിത്ത് മാലോൽ തുടങ്ങിയവർ പറഞ്ഞു.


Saturday, 11 October 2025

ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമം: നാദാപുരത്ത് പ്രതിഷേധ പ്രകടനം


 നാദാപുരം: ഐഎംഐ നാദാപുരം ബ്രാഞ്ച് മെമ്പറായ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർ വിപിനുനേരെയുള്ള കൊലപാതക ശ്രമത്തിൽ നാദാപുരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഐ എം ഐ പ്രസിഡന്റ് ഡോ പി എം മൻസൂർ, ഹോസ്പിറ്റൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ സജിത്ത് ഡോ ടിപി സലാവുദ്ധീൻ ഡോ. കെ ടി അഖിൽ, ഡോ അബ്ദു സലാം ഡോ അഫീഫ കുമാരൻ എന്നിവർ സംസാരിച്ചു.

Friday, 10 October 2025

മരുതോങ്കര പഞ്ചായത്ത് 234കോടിയുടെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ


 കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിൽ 234 കോടി രൂപയുടെ വികസന- ക്ഷേമ പദ്ധതികൾ നടപ്പാക്കി. 51. 2 കോടി രൂപ വകയിരുത്തി 166 റോഡ് നിർമ്മിച്ചു. പഞ്ചായത്ത് ഓഫീസിന് 37 സെന്റ് സ്ഥലം വാങ്ങി പൊതുജനപങ്കാളിതത്തിൽ പൊതുശ്മഷാനത്തിനായി 51 സെന്റ് സ്ഥലം വാങ്ങി ബഡ്‌സ് സ്കൂളിന് 30 സെന്റ് സ്ഥലം സംഭാവനയായി കിട്ടി. 18 കോടിയുടെ റോഡ് മെയിന്റൻസ് പൂർത്തിയായി വയോജനപാർക്ക് സ്ഥാപിച്ചു. വയോജനങ്ങൾക്ക് സ്ഥാപിച്ചു വയോജനങ്ങൾക്ക് സ്വയം പ്രഭ പദ്ധതി മണ്ണൂർ ഗവ എൽ പി മൊയിലോത്ര ഗവ എൽ പി മരുതോങ്കര ഗവ എൽ പി കോതോട് എസ്‌ ജി എൽ പി സ്കൂളുകൾക്ക് പുതിയ കെട്ടിടത്തിനായി 170 ലക്ഷം രൂപ നൽകി ലൈഫ് പദ്ധതിയിൽ 232 വീടുകൾ 264 ചെറുകിടസംരംഭങ്ങൾ ആരംഭിച്ചു.

ഷാഫി പറമ്പിൽ എംപിക്ക്‌ മർദനം: കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം


 കുറ്റ്യാടി:  പോരാമ്പ്രയിൽഷാഫി പറമ്പിൽ എംപിക്കുംയു.ഡി.എഫ് നേതാക്കൾക്കും നേരെയുണ്ടായ പോലിസ്നടപടിയിൽ പ്രതിഷേധിച്ച്കുറ്റ്യാടിയിൽ കോൺഗ്രസ്പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.

പ്രകടനത്തിന് ജില്ലാ കോൺ സെക്രട്ടറി പ്രമോദ്കക്കട്ടിൽ, യുത്ത് കോൺസംസ്ഥാന സെക്രട്ടറി

വി.പി. ദുൽ ഖിഫൽ, ബ്ലോക്ക് പ്രസി - ശ്രിജേഷ്

ഊരത്ത്, പി.കെ. സുരേഷ്,മംത്തിൽ ശ്രീധരൻ / സി.വിഅജിത്ത്, കെ.പി. അബ്ദുൾമജീദ്, പി.പി.

ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ടി. സുരേഷ് ബാബു, എ.ടി

ഗീത എന്നിവർ പ്രതിഷേധിച്ചു

.

ഷാഫി പറമ്പിലിന് നേരെ ഉണ്ടായ പോലിസ് നടപടിയിൽ കെ.പി.സി.സി. സെക്രട്ടറി വി.എം.ചന്ദ്രൻ,

യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെ.പി.സി.സി അംഗം

കെ.ടി. ജയിംസ് എന്നിവർപ്രതിഷേധിച്ചു.





ലഹരിവഴിയിൽനിന്ന് കുട്ടികളെ അകറ്റാൻ വിമുക്തി കൊഡേറ്റ് പ്രോജക്ട് വിദ്യാഭ്യാസമന്ത്രിക്ക്‌ സമർപ്പിച്ച് റഹ്മാനിയ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ


 ആയഞ്ചേരി:ലഹരിയുടെ വഴിയിൽ നിന്ന് കുട്ടികളെ അകറ്റാൻ പദ്ധതി തയ്യാറാക്കി വടകര താലൂക്കിലെ ആയഞ്ചേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ.

 ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ സമഗ്രമായി കുട്ടികളെ ഉൾപ്പെടുത്തി നടപ്പാക്കിയ വിമുക്തി കേഡേറ്റ് പദ്ധതി മാതൃകയാവുന്നു. ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ വിമുക്തി കേഡേറ്റ് പദ്ധതിയുടെ സമഗ്ര റിപ്പോർട്ടും പ്രോജക്ടും കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ നേരിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് സമർപ്പിച്ചു. യൂണിഫോം ധരിച്ച വിമുക്തി കെഡേറ്റുകൾ കേരളത്തിലെ ആദ്യ വിമുക്തി കേഡേറ്റുകളാണ് ഈ സ്കൂളിലേത്. ഓരോവർഷവും 8 ആം തരത്തിലെ വാരണ പരിശീലനങ്ങൾ മാർച്ചിങ്, ഡ്രഗ് അവയർനസ്, ക്ലാസുകൾ, ക്യാമ്പുകൾ ഫാമിലി സംഗമവും പ്രതിജ്ഞയും സമൂഹ സമ്പർക്ക പരിപാടികൾ എന്നിവയിലൂടെ കഴിഞ്ഞ രണ്ടു വർഷമായി നിരന്തരപ്രവർത്തങ്ങളാണ് നടപ്പാക്കിയത്.


Wednesday, 8 October 2025

എൽഡിഎഫിന്റെ പ്രചാരണ കാൽനടജാഥ തുടങ്ങി


 നാദാപുരം: പാഴായിപ്പോയ 15 വർഷങ്ങൾ തൂണേരി നമ്മൾ വീണ്ടെടുക്കും. 

എന്ന മുദ്രാവാക്യം ഉയർത്തിയുള്ള എൽഡി എഫിന്റെ പ്രചാരണ കാൽനട ജാഥക്ക് തുടക്കമായ്. സി കെ അരവിന്ദാക്ഷൻ നയിക്കുന്ന പ്രചാരണ ജാഥ സി പി എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ് തൂണേരി മുടവൺത്തേരി പുളിക്കൂൽമുക്കിൽ ഉദ്ഘാടനം ചെയ്തു. പി എം നാണു അധ്യക്ഷനായി രാജീന്ദ്രൻ കപ്പള്ളി, എം പി വിജയൻ, കെ ജി ലത്തീഫ്, ടി മനേഷ് എന്നിവർ സംസാരിച്ചു ജാഥ ഉപലീഡർമാരായി ബാൽരാജ്, പി കെ സുബൈർ ഹാജി കെ പി സുധീഷ്, ഡയറക്ടർ വിമൽ കുമാർ കണ്ണങ്കയും കനവത്ത് രവി പൈലറ്റായുമായിട്ടുള്ള ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.