Thursday, 31 July 2025
മൂന്നു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി കെ.എം.സി.സി.യും
Wednesday, 9 July 2025
നാദാപുരം മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണം
നാദാപുരം : സംയുക്ത തൊഴിലാളി യൂനിയന്‍ സംഘടിപ്പിച്ച പണിമുടക്ക് നാദാപുരം മേഖലയില്‍ പൂര്‍ണം. നാദാപുരം, കല്ലാച്ചി ടൗണുകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങളും കാര്യമായി റോഡിലിറങ്ങിയില്ല. മെഡി ക്കല്‍ ഷോപ്പുകളും ഹോസ്പിറ്റലുകളും മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഗ്രാമ പ്രദേശങ്ങളില്‍ കാലത്ത് കടകള്‍ തുറന്നില്ലെങ്കിലും ഉച്ചയോടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിവിധ ടൗണുകളില്‍ പൊലീസ് ജാഗ്രത പാലിച്ചു നിലയുറപ്പിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികള്‍ കല്ലാച്ചിയില്‍ പ്രകടനവും പോസ്റ്റ് ഓഫീസ് ധര്‍ണ സമരവും നടത്തി. എ. മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. കെ.പി കുമാരന്‍ അധ്യക്ഷനായി. പി. അനില്‍ കുമാര്‍, പി.കെ പ്ര ദീപന്‍, എ. സുരേഷ് ബാബു സംസാരിച്ചു.