എന്തൊക്കെപ്പറഞ്ഞാലും ഇന്നു ലോകത്തെ ഒട്ടൊക്കെ കുറ്റമറ്റ ഭരണസംവിധാനം ജനാധിപത്യം തന്നെയാണ്. ഏകാധിപതികളും സൈന്യാധിപരും ഭരിക്കുന്ന നാടുകളില്‍ ജനാധിപത്യ വ്യവസ്ഥിതികളിലെതിനെക്കാള്‍ ഭരണവേഗം ചിലപ്പൊ കണ്ടെന്നിരിക്കും. നാട്ടിലെ വികസന പദ്ധതികളെക്കാള്‍ പുറത്തുള്ളവയ്ക്കു വേഗം ഏറെയായിരിക്കാം. ഇവിടെ പത്രത്തില്‍ പരസ്യം ചെയ്തു ടെന്‍ഡര്‍ വിളിച്ചു ക്വട്ടേഷന്‍ നല്‍കി ധാരണാപത്രം ഒപ്പിട്ട്, ടെന്‍ഡര്‍ കിട്ടാത്തവന്‍ സ്‌റ്റേ ഓര്‍ഡര്‍ സമ്പാദിച്ച് മൂന്നു വര്‍ഷം കേസും കടലാസുമായി നീങ്ങി, ഇത്രയും കാലംകൊണ്ടു പ്രവര്‍ത്തനച്ചെലവു വര്‍ധിച്ചതിനാല്‍ ടെന്‍ഡര്‍ ലഭിച്ച കമ്പനി എസ്റ്റിമേറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കി, അത് ഉദ്യോഗസ്ഥര്‍ മുഖാന്തിരം അഞ്ചാറു മറി കടന്ന്, ഒടുക്കം മന്ത്രിസഭാ യോഗത്തില്‍ അനുമതി നല്‍കി താഴേത്തട്ടിലേക്കു വിട്ട്, നമ്മുടെ ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനെക്കാള്‍ സാവധാനം ഫയല്‍ ഏറ്റവുമൊടുവിലത്തെ ഓഫിസിലെത്തി നിര്‍മാണ ജോലി തുടങ്ങി പൂര്‍ത്തീകരിക്കുമ്പോഴേയ്ക്കും ഒരുപക്ഷെ ടെന്‍ഡര്‍ വിളിച്ച കാലത്തെ തലമുറയുടെ അന്തരവന്‍മാര്‍ കല്ല്യാണം വിളിച്ചു തുടങ്ങുന്ന കാലമായിരിക്കും. ഇത്തരം ചില പ്രായോഗിക പ്രശ്‌നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ജനാധിപത്യത്തിന്റെ സവിശേഷതയെയും അതു പൊതുവില്‍ വ്യക്തികള്‍ക്കു നല്‍കുന്ന സമത്വബോധത്തെയും സ്വാതന്ത്ര്യബോധത്തെയും സുരക്ഷിതത്വത്തെയും പറ്റി ആശങ്കകള്‍ താരതമ്യേന ഏറെക്കുറവാണു ജനങ്ങള്‍ക്ക്.
ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണല്ലോ നിയമനിര്‍മാണ സഭകള്‍ വാഴ്ത്തപ്പെടുന്നത്. അവിടെ നാം തെരഞ്ഞെടുത്തുവിടുന്ന രാഷ്ട്രീയ കേസരികള്‍ എന്തു പോക്കിരിത്തരം കാണിക്കുന്നുവെന്നതു വേറെ കാര്യം. കക്ഷി രാഷ്ട്രീയക്കാര്‍ സഭയില്‍ കരഞ്ഞാലും ഉടുമുണ്ടു പൊക്കിക്കാട്ടിയാലും തെറിവിളി നടത്തിയാലും കൊലവിളിച്ചാക്രോശിച്ചാലും പൊതുവില്‍ സ്പീക്കര്‍മാര്‍ നിഷ്പക്ഷത പുലര്‍ത്തുന്ന ശീലമുണ്ട് നിയമനിര്‍മാണ സഭകളില്‍. ഇന്ന പാര്‍ട്ടി എന്ന വ്യത്യാസം അക്കാര്യത്തില്‍ ഉണ്ടാവില്ല. ഇയാളായിരുന്നോ ഇന്ന പാര്‍ട്ടിയുടെ പഴയ ആ നേതാവെന്നു പോലും സ്പീക്കര്‍മാരെന്ന മര്യാദക്കാരെ കണ്ടാല്‍ തോന്നിപ്പോകുന്നതു സ്വാഭാവികം. കാര്‍ത്തികേയനും രാധാകൃഷ്ണനും തേറമ്പിലും വിജയകുമാറുമൊക്കെ ഇക്കാര്യത്തില്‍ തുല്യം തന്നെ.
ടി.എന്‍. പ്രതാപന്‍ എന്നല്ല ആരും പൂര്‍ണമായും ശരിയാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ, താങ്കളെക്കാള്‍ എത്രയോ ശരിയാണ് ആ മനുഷ്യന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുന്നവരെ ജാതിവിളിച്ച് ആക്ഷേപിച്ചു നിശബ്ദരാക്കുന്ന ഏര്‍പ്പാടു താങ്കള്‍ക്കു മുന്‍പേയുണ്ട്. അതങ്ങുപേക്ഷിച്ചാല്‍ നന്ന്. ഏതായാലും നെല്ലിയാമ്പതിയിലെ പാട്ടക്കാര്‍ക്കുവേണ്ടിയാണല്ലോ താങ്കളുടെ വെപ്രാളം. കരാര്‍ ലംഘിച്ചവരുടെ പാട്ടം നീട്ടേണ്ടന്നതു
സര്‍ക്കാര്‍ തീരുമാനമാണ്. താങ്കള്‍ ഏതൊന്നിന്റെ ചീഫ് വിപ്പായിരിക്കുന്നുവോ അതേ സര്‍ക്കാരിന്റെ തീരുമാനം. ആ തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അതിനു പറ്റിയ വേദികളില്‍ പറയുക. കോട്ടയത്തെ പൂഞ്ഞാറ്റില്‍നിന്നു കേറിവന്നു നെല്ലിയാമ്പതിയില്‍ കളിക്കുകയും തൊട്ടടുത്ത നാട്ടികക്കാരന്‍ ഇതില്‍ ഇടപെടേണ്ടെന്നു പറയുകയും ചെയ്യുമ്പോള്‍ താങ്കളുടെ ഉദ്ദേശ്യശുദ്ധി നല്ലപോലെ ജനങ്ങള്‍ക്കു ബോധ്യമാവുന്നുണ്ട്.
പ്രതാപന്‍ ധീവര സമുദായക്കാരന്‍ ആയെങ്കില്‍ താങ്കള്‍ക്കെന്തു ചേതം? ഏതെങ്കിലും ജാതിക്കു മേന്‍മയോ താഴ്മയോ ഉള്ളതായി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ടോ..? അങ്ങനെയില്ലാത്ത ഒരുകാര്യം താങ്കളെപ്പോലെ ജമ്മിത്തം കുടികൊള്ളുന്ന മനസുകള്‍ക്കു തോന്നുന്നുവെങ്കില്‍, അത്തരമൊരു സമുദായത്തില്‍ ജനിക്കുന്നത് ആരെങ്കിലും സ്വയം തീരുമാനിച്ചിട്ടാണോ...? ജനം ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണോ..? അങ്ങനെ തെരഞ്ഞെടുത്താല്‍ മറ്റൊരു പ്രശ്‌നങ്ങളിലും അവര്‍ ഇടപെടാന്‍ പാടില്ലേ..? ഇല്ലെന്നാണെങ്കില്‍ താങ്കള്‍ ഇക്കാലംവരെ ഉന്നയിച്ച വിഷയങ്ങളൊക്കെ സാമുദായിക പരിഗണന വച്ചായിരുന്നോ..? സെല്‍വരാജിനു രാജിവയ്ക്കാന്‍ പ്രേരണ നല്‍കിയത് ഒരു സാമുദായിക വിഷയം എന്ന നിലയ്ക്കാണോ..? ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ പിടിക്കാന്‍ പട്ടാളത്തെ ഇറക്കണമെന്ന താങ്കളുടെ പ്രസ്താവനയിലെ സമുദായ താല്‍പ്പര്യം എന്തായിരുന്നു..? ഇങ്ങനെ ആവശ്യത്തിനും 99.9 ശതമാനം അനാവശ്യത്തിനും താങ്കള്‍ ഇടപെട്ട വിഷയങ്ങള്‍ ഒരുപാടുണ്ടല്ലോ അച്ചായാ. അതോരൊന്നുമെടുത്തു കീറിമുറിച്ചു ഞാന്‍ ചോദിക്കേണ്ടതില്ലല്ലോ, ബാക്കി കാര്യങ്ങള്‍ സ്വയമങ്ങു ചോദിക്കുമല്ലോ.
ഒ(ദു)രുപദേശം
മനുഷ്യന് അവന്റെ വിലനിലവാരത്തെപ്പറ്റി സ്വയമൊരു ബോധ്യമുണ്ടായിരിക്കണം. നാട്ടുകാര്‍ അക്കാര്യം
ഓര്‍മിപ്പിക്കേണ്ടി വരുന്നത് വല്ലാത്തൊരു പതനമാണ്. പീസി അക്കാര്യം ഇനിയെങ്കിലും ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു. അസാധ്യമായ പ്രതികരണ ശേഷിയുള്ളവയാണു താങ്കളുടെ വായിലിരിക്കുന്ന ആ എല്ലില്ലാത്ത സാധനം. അതു വേണ്ടവിധമല്ല താങ്കള്‍ ഉപയോഗിക്കുന്നതെങ്കില്‍ താങ്കളോടു സഹതാപം തോന്നുന്നു. എല്ലില്ലാത്ത നാവുകൊണ്ടു നല്ലതു പറഞ്ഞു നട്ടെല്ലുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ഇനിയെങ്കിലും താങ്കള്‍ക്കു സാധിക്കട്ടെ. നട്ടെല്ലില്‍ വെറും വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമായി ഒരു ചീഫ് വിപ്പിനെ ചുമക്കേണ്ട ഗതികേടു മലയാളികള്‍ക്കില്ല. വിപ്പ് എന്നാല്‍ ചാട്ടവാര്‍, ചമ്മട്ടി എന്നൊക്കെയാണര്‍ഥം. കൈയും കാലും പിടിച്ചുകെട്ടി പൊതുജനമധ്യത്തില്‍ ചമ്മട്ടിക്ക് അടിക്കുന്ന കാഴ്ച പണ്ടുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ദയവുചെയ്ത് അത്തരം കാഴ്ചകള്‍ക്കു പുനര്‍ജന്‍മം നല്‍കരുത്. പള്ളയുണ്ടെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, തല്ലുകൊള്ളാന്‍ ഒരു സുഖവും കാണില്ല.
ഓര്‍മിപ്പിക്കേണ്ടി വരുന്നത് വല്ലാത്തൊരു പതനമാണ്. പീസി അക്കാര്യം ഇനിയെങ്കിലും ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു. അസാധ്യമായ പ്രതികരണ ശേഷിയുള്ളവയാണു താങ്കളുടെ വായിലിരിക്കുന്ന ആ എല്ലില്ലാത്ത സാധനം. അതു വേണ്ടവിധമല്ല താങ്കള്‍ ഉപയോഗിക്കുന്നതെങ്കില്‍ താങ്കളോടു സഹതാപം തോന്നുന്നു. എല്ലില്ലാത്ത നാവുകൊണ്ടു നല്ലതു പറഞ്ഞു നട്ടെല്ലുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ഇനിയെങ്കിലും താങ്കള്‍ക്കു സാധിക്കട്ടെ. നട്ടെല്ലില്‍ വെറും വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമായി ഒരു ചീഫ് വിപ്പിനെ ചുമക്കേണ്ട ഗതികേടു മലയാളികള്‍ക്കില്ല. വിപ്പ് എന്നാല്‍ ചാട്ടവാര്‍, ചമ്മട്ടി എന്നൊക്കെയാണര്‍ഥം. കൈയും കാലും പിടിച്ചുകെട്ടി പൊതുജനമധ്യത്തില്‍ ചമ്മട്ടിക്ക് അടിക്കുന്ന കാഴ്ച പണ്ടുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ദയവുചെയ്ത് അത്തരം കാഴ്ചകള്‍ക്കു പുനര്‍ജന്‍മം നല്‍കരുത്. പള്ളയുണ്ടെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, തല്ലുകൊള്ളാന്‍ ഒരു സുഖവും കാണില്ല.
ഇയാള്‍ളുടെ ചന്തിയില്‍ പണ്ടെപ്പോഴോ ചമ്മട്ടി പതിയേണ്ടതാണ്. ഓരോ സമയത്തും ഓരോരുത്തരെ പുകഴ്ത്താനുള്ള 'കഴിവാണ്' ഇത്രയും കാലം ആത്മരക്ഷയായി തീര്‍ന്നത്. ഇന്ന് കോണ്‍ഗ്രസ് എതിര്‍ പാളയത്ത്. ലീഗിനെ സ്വന്തമായിട്ട് നാള് കുറ ആയി. നാളെ കളം മാറില്ലെന്ന് ആരറിഞ്ഞു!
ReplyDeleteഎഴുത്തും വിമര്‍ശനവും ഉജ്വലമായി..
നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ...
ReplyDeleteThis comment has been removed by the author.
ReplyDeleteപി.സി.(പ്രോസ്റ്റിറ്റിയൂട്ട് കള്‍ച്ചര്‍) ജോര്‍ജിനെതിരായ തങ്ങളുടെ പ്രതികരണങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇത്തരം ഗവ. ചീഫ് വി(ഴു)പ്പുകളെ കേരള ജനത ബഹിഷ്‌കരി്ക്കണം. പൂഞ്ഞാറിലെ നല്ലവരായ വോട്ടര്‍മാര്‍ ഇനിയെങ്കിലും ചിന്തിക്കണം. വരുന്ന തെരഞ്ഞെടുപ്പില്‍ ആരെയും എന്തു തെറിയും പറയാന്‍ ലൈസന്‍സുമായി നടക്കുന്ന ഈ വിഴുപ്പിനെ അലക്കി തോല്‍്പ്പിക്കണം. എന്നാലെ ജനാധിപത്യത്തിന്റെ വില ഈ വൃത്തികെട്ടവനു മനസിലാകൂ.......
ReplyDeletevalare nannayidunde eyale kurchu tery kudi parayanam
ReplyDeleteബലേ ഭേഷ്...
ReplyDeleteപണ്ട് കെ എം മാണിക്ക് പണികൊടുക്കലായിരുന്നു ടിയാന്റെ മുഖ്യപണി.
പിന്നെ മാണിയെ വിട്ട് ഔസേപ്പച്ചനെതിരെയായി വീറ്.
വിമാനത്തില്‍ വയറ്റത്തടിച്ച് പാട്ടുപാടി ജീവിക്കുന്ന ഔസേപ്പച്ചന്‍ തറവാട്ടിലേക്ക് വന്നതില്‍ പിന്നെ ശക്തനായ ഒരു എതിരാളി ഇല്ലാതെ പോയി.
അങ്ങനെയാണി പിണറായി മുതലാളിയും അച്യുതാനന്ദന്‍ സഖാവും എതിര്‍ക്കളത്തിലായത്.
പതിയെ ഗണേഷിലേക്കും പ്രതാപനിലേക്കും.
എല്ലാകാലത്തും ടിയാന് ഒരു ഇരവേണം. ആ വയറുകണ്ടില്ലേ.....ഉദരജീവിയാണെന്നതിന് ഇതില്‍പ്പരം എന്ത് സാക്ഷ്യം ഷക്കീറേ....
നന്നായി..ഇത്തരം കാര്യങ്ങളൊക്കെ മനസു തുറന്ന് പല പത്രങ്ങളിലും എഴുതാന്‍ പറ്റില്ലല്ലോ
ReplyDeleteനല്ല മൂര്‍ച്ചയുള്ള വാക്കുകളും പ്രയോഗങ്ങളുമായി സാധാരണക്കാര്‍ പറയണമെന്നു ചിന്തിച്ച കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍. പി സി ജോര്‍ജ് ചീഫ് വിപ്പ് ആയതു തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തിലൊന്നുമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? പ്രതാപന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഈ വിദ്വാന്‍ നിയമസഭ കാണുമായിരുന്നോ? നന്നായി ഷക്കീറേ... എഴുത്തു തുടരുക. ആശംസകള്‍...
ReplyDeleteപ്രിയപ്പെട്ട സക്കീറേ,
ReplyDeleteനീ അടിയുറച്ച കോണ്‍ഗ്രസ്സുകാരനാണല്ലോ. നിന്റെ മുിഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെങ്കില്‍ അങ്ങേയറ്റം ആദര്‍ശധീരനും പാവങ്ങളുടെ പടത്തലവനുമാണെന്ന് നിങ്ങള്‍ പറയുന്നു. പക്ഷെ ഈ പര നാറി പി.സി.ജോര്‍ജിന്റെ വിഷയത്തില്‍ തന്റെ മുഖ്യന്‍ എന്താണ് കമാന്നൊരക്ഷരം ഉരിയാടാത്തത്. സ്വന്തം പാര്‍ട്ടിയുടെ ഒരു നേതാവിനെ അയാള്‍ ഇനി പറയാന്‍ വല്ലതും ബാക്കിയുണ്ടോ. കുഞ്ഞൂഞ്ഞിന്‍രെ വായില്‍നിന്നും കമ്യൂണിസ്റ്റ് വിരോധം മാത്രമേ പുറത്ത് വരികയുള്ളൂ. പ്രതാപനടക്കം പറയുന്നു എന്തിനാണിങ്ങനെ ഉമ്മന്‍ചാണ്ടി ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ലെന്ന്. അപ്പോ പിന്നെ നിങ്ങളുടെ വര്‍ഗ്ഗ ശത്രുക്കളായ കമ്യൂണിസ്റ്റുകാര്‍പറയും പോലെ ജോര്‍ജും ചാണ്ടിയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്നുള്ളത് സത്യം തന്നെയാണല്ലേ. ജോര്‍ജ് വാതുറന്നാല്‍ ഉഴുകിപ്പോവുന്ന തരത്തില്‍ എന്തോ ഒരു ഏനക്കേട് ചാണ്ടിക്കുണ്ട്. അത് ശെല്‍വരാജിനെ പണം കൊടുത്തുവാങ്ങിയതടക്കമുള്ള വലിയൊരു ബോംബാണ്. ഇടക്കിടെ ജോര്‍ജ് പത്രസമ്മേളനങ്ങളില്‍ പറയാനുള്ളത് ഇപ്പോള്‍ ഓര്‍മവരുന്നു. എന്റെ കൈയ്യില്‍ ഇനിയും പൊട്ടിക്കാന്‍ ബോംബുകളുണ്ടെന്ന്. സത്യമായിരിക്കും അത്. പക്ഷെ ഇനി ആ ബോംബ് പൊട്ടിയാല്‍ തെറിക്കുന്നത് കമ്യൂമിസ്റ്റുകാരുടെ മൂക്കായിരിക്കില്ലെന്നുമാത്രം.
വാല്‍ക്കഷണം
മോനെ സക്കീറേ കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും കൂടെ നിന്റെ കോണ്‍ഗ്രസിന്റെ വേരിളക്കിമാറ്റി കുളംതോണ്ടും ...സൂക്ഷിച്ചോ.
ആശംസകൾ
ReplyDeleteവരട്ടെ ഇനിയും ഒരുപാട്
കൊള്ളാം , ചീപ്പ് വിപ്പ് മ്മടെ ആസ്ഥാന കോമാളിയല്ലേ,
ReplyDeleteആശംസകൾ
ന്റെമ്മോ, നല്ല ചീരാമുളകിന്റെ എരിവുള്ള വാക്കുകളും പ്രയോഗങ്ങളും. ഒരു നല്ല രാഷ്ട്രീയ നിരീക്ഷകനെ മണക്കുന്നുണ്ട് എഴുത്തില്. പറയേണ്ടവ കിറുകൃത്യം അളവിലും തൂക്കത്തിലും ആക്ഷേപവും ഉപദേശവും സമം ചേര്ത്ത് വിളമ്പിയപ്പോള് ഒരു നല്ല എരിവട്ടം സദ്യ കഴിച്ച പ്രതീതി. ജോർജ്ജിന്റെ പ്രതികരണ ശേഷി ആവശ്യമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഇതിപ്പോ അരിയും തിന്ന് ആശാരിച്ചിനെയും കടിച്ച് വീണ്ടും.... എന്ന പോലെയായി. മുള്ളാണി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്, പഴയൊരു ഗുസ്തി ചാമ്പ്യനെയും കൊണ്ടാണ് അച്ചായന്റെ ഊരുചുറ്റല്, ഇരിടി കിട്ടിയാല് മുള്ളാണിയുടെ സുന ഒടിഞ്ഞു പോകും.
ReplyDeleteകലക്കി.. നല്ല എഴുത്ത്.. പക്ഷെ എനിക്കിനിയും മനസ്സിലാകാത്തത് ഇയാള്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥന്‍ ആകുന്നതെങ്ങനെ എന്നാണ് ??
ReplyDeleteAhahahahahah......good
ReplyDeleteഇങ്ങേരു ചീഫ് വിപ്പല്ല, വിഴുപ്പാണ്. ഇതും ചുമന്നു എത്രകാലം ഉമ്മന്‍ ചാണ്ടി മുന്നോട്ടു പോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ReplyDeleteനല്ല എഴുത്ത്.. കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍..,... അഭിനന്ദനങ്ങള്‍..,...
അഭിനന്ദനങ്ങള്‍..,...
ReplyDeletekalla muraachi thattipu haritha rashtreeya komaalikale nilakku nirthaan achayan thanne best
ReplyDeleteഅഭിനന്ദനങ്ങള്‍ ...ഞാന്‍ ഈ വഴി ആതിയമാണ് വീണ്ടും വരാം
ReplyDelete