Friday, 22 May 2026

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അന്വേഷണം ഊര്‍ജിതമാക്കണം: പാറക്കല്‍ അബ്ദുല്ല എം ല്‍ എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കി

 


തിരുവനന്തപുരം: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വ്യാജ പ്രചാരണ കേസിലെ പോലീസ് അന്വേഷണം അടിയന്തരമായി ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ല എം ല്‍ എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കണ്ട് കത്ത് നല്‍കി. ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോള്‍ 20 മാസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ശാസ്ത്രീയ തെളിവുകള്‍ പുറത്തുവിടാതെ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി പത്രവാര്‍ത്തകള്‍ വരുന്നത് കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ടെന്ന് പാറക്കല്‍ അബ്ദുല്ല ആഭ്യന്തര മന്ത്രിയെ അറിയിച്ചു. നാടിന്റെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ച സൈബര്‍ കുറ്റവാളികളെ വെറുതെ വിടരുതെന്നും നിരപരാധിയായ മുഹമ്മദ് കാസിമിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട്, കേസില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി.




Thursday, 7 May 2026

നാദാപുരം-കുറ്റ്യാടി സംസ്ഥാന പാത മഴക്കാലമായാല്‍ ഇവിടം ദുരിതം

 


 കക്കട്ടില്‍: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡ് മുതല്‍ കുളങ്ങരത്ത് ടൗണ്‍ വരെ ഇത്തവണ മഴക്കാലപൂര്‍വ ശുചീകരണം നടത്തിയെങ്കിലും, വെള്ളമൊഴുകാന്‍ ഓവുചാലുകളില്ലാത്തത മഴപെയ്യുമ്പോള്‍ കാല്‍നടയാത്ര ദുഷ്ടരമാക്കും.ഓവുചാലില്ലാതെ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് കാരണം സമീപത്തെ കടകളിലും വിട്ടുമുറ്റത്തും വെള്ളമെത്തുന്ന അവസ്ഥയാണ്. പാതയുടെ കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ പോലും ആളുകള്‍ക്ക് കയറി ചെല്ലാനാവാത്ത സ്ഥിതിയിയാ ണ്. വിതി കുറഞ്ഞ റോഡിലൂടെയുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതാണെങ്കിലും പരിഹരിക്കപ്പെടാത്ത  അവസ്ഥയാണെന്ന് വ്യാപാരികളും പരാതിപ്പെടുന്നു.മഴക്കാലപൂര്‍വ ശുചീകരണം നടത്തി റോഡിനിരുവശവും വൃത്തിയാക്കിയെങ്കിലും ഓവുചാലില്ലാതെ പരിസരവാസികളുടെ പ്രശ്നം പരിഹരിക്കാനാ വില്ലെന്ന് ചൂണ്ടിക്കാട്ടി അധികതര്‍ക്ക് നിവേദനം നല്‍കുമെന്ന് വാര്‍ഡ് വികസന സമിതി തീരുമാനിച്ചതായി കുന്നുമ്മല്‍ പഞ്ചായത്തല്‍ പന്ത്രണ്ടാം വാര്‍ഡ്മെംബര്‍ എ.വി നാസറുദ്ദീന്‍ പറഞ്ഞു.



നാദാപുരം-കുറ്റ്യാടി സംസ്ഥാന പാത മഴക്കാലമായാല്‍ ഇവിടം ദുരിതം

 

കക്കട്ടില്‍: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡ് മുതല്‍ കുളങ്ങരത്ത് ടൗണ്‍ വരെ ഇത്തവണ മഴക്കാലപൂര്‍വ ശുചീകരണം നടത്തിയെങ്കിലും, വെള്ളമൊഴുകാന്‍ ഓവുചാലുകളില്ലാത്തത മഴപെയ്യുമ്പോള്‍ കാല്‍നടയാത്ര ദുഷ്ടരമാക്കും. ഓവുചാലില്ലാതെ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് കാരണം സമീപത്തെ കടകളിലും വിട്ടുമുറ്റത്തും വെള്ളമെത്തുന്ന അവസ്ഥയാണ്. പാതയുടെ കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ പോലും ആളുകള്‍ക്ക് കയറി ചെല്ലാനാവാത്ത സ്ഥിതിയിയാ ണ്. വിതി കുറഞ്ഞ റോഡിലൂടെയുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതാണെങ്കിലും പരിഹരിക്കപ്പെടാത്ത  അവസ്ഥയാണെന്ന് വ്യാപാരികളും പരാതിപ്പെടുന്നു.മഴക്കാലപൂര്‍വ ശുചീകരണം നടത്തി റോഡിനിരുവശവും വൃത്തിയാക്കിയെങ്കിലും ഓവുചാലില്ലാതെ പരിസരവാസികളുടെ പ്രശ്നം പരിഹരിക്കാനാ വില്ലെന്ന് ചൂണ്ടിക്കാട്ടി അധികതര്‍ക്ക് നിവേദനം നല്‍കുമെന്ന് വാര്‍ഡ് വികസന സമിതി തീരുമാനിച്ചതായി കുന്നുമ്മല്‍ പഞ്ചായത്തല്‍ പന്ത്രണ്ടാം വാര്‍ഡ്മെംബര്‍ എ.വി നാസറുദ്ദീന്‍ പറഞ്ഞു.



Sunday, 3 May 2026

വലിയ കളംപാട്ട് ഉത്സവം ഇന്ന്


പയ്യോളി: കീഴൂര്‍ മഹാശിവ ക്ഷേത്രത്തിലെ വലിയ കുളം പാട്ട് ഉത്സവം ഇന്ന് നടക്കും. രാവിലെ കേളി, ഉഷഃപൂജ. ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ, നാളികേരം എഴുന്നള്ളിക്കല്‍, വൈകീട്ട് ദീപാരം ധന, കേളി, തായമ്പക, കൊമ്പ് കുഴല്‍പ്പറ്റ്, അത്താഴപൂജ, രാത്രി 8.30-ന് കീഴൂര്‍ പൂവെടിത്തറയിലേക്ക് എഴുന്നള്ളത്ത്,മുല്ലക്കല്‍ പാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തി കളപൂജ കള പ്രദക്ഷിണം തുടര്‍ന്ന് തേങ്ങയേറും പാട്ടും, കളം മായ്ക്കല്‍, നിയോഗം എന്നിവയോടെ ഉത്സവം സമാപിക്കും. ചടങ്ങുകള്‍ക്ക് തന്ത്രി തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട്, കള ശേരിയിലത്ത് മാധവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും




Thursday, 30 April 2026

വോളിബോള്‍ പരിശീലനം


വടകര: വോയ്‌സ് ചോറോടിന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട വോളിബോള്‍ പരിശീലന ക്യാസ് ആരംഭിച്ചു. ലോക കേരള സഭാ അംഗവും  വോയ്സ് ഓഫ് ചോറോടിന്റെ രക്ഷാധികാരിയുമായ എം കെ ബാബു ഉദ്ഘാടനം ചെ 2. എ പി ബാബു അദ്ധ്യക്ഷത വ 


ഹിച്ചു. മുഖ്യ പരിശീലകന്‍ ടി എ ച്ച് അബ്ദുല്‍ മജീദ്, വാര്‍ഡ് മെമ്പര്‍ രാജേഷ് ചോറോട്, പി.മുരളീധരന്‍, പി വത്സരാജ്, പിജയമാര്‍, പി കെ മോഹന്‍ കുമാര്‍ എ ന്നിവര്‍ പ്രസംഗിച്ചു. നാല്‍പ്പതോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.



 

Saturday, 21 March 2026

ചെറിയ കുമ്പളം വട്ടപ്പറമ്പില്‍ അന്‍വര്‍ സിദ്ധീഖ് അന്തരിച്ചു



പാലേരി: ചെറിയകുമ്പളം വട്ടപ്പറമ്പില്‍ അന്‍വര്‍ സിദ്ധീഖ് (48) അന്തരിച്ചു.

പിതാവ്:  വി.പി.മൂസ മാസ്റ്റര്‍ (റിട്ട.അധ്യാപകന്‍ എം.യു.എം.എച്ച്.എസ് വടകര, ചെറിയകുമ്പളം മഹല്ല് വൈസ് പ്രസിഡന്റ്)

മാതാവ്: ആയിഷ (വാണിമേല്‍)

ഭാര്യ: ഫാത്തിമത്തു സുഹ്റ (ബേപ്പൂര്‍, മാത്തോട്ടം)

മക്കള്‍:ആയിഷ സിയ(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), അഫ്‌ലഹ് നാദിര്‍ (വിദ്യാര്‍ത്ഥി, ജി.എച്ച്.എസ്.എസ് കുറ്റ്യാടി), അംജദ് യാമിന്‍(വിദ്യാര്‍ത്ഥി എം.ഐ.യു.പി.സ്‌കൂള്‍ കുറ്റ്യാടി)

സഹോദരങ്ങള്‍: ഫാറൂഖ് (ബഹ്റൈന്‍), അനീസ് (അധ്യാപകന്‍, ഗവ. എഞ്ചിനിയറിംഗ് കോളേജ് കണ്ണൂര്‍),  നബീല (മങ്കട), ബാസില (ചാറ്റേര്‍ഡ് അക്കൗണ്ടന്റ്, ദുബായ്).




Thursday, 30 October 2025

യു. ഡി. എസ്. എഫ് വിദ്യാഭ്യാസ ബന്ദ് പൂർണം


 പേരാമ്പ്ര: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് ഇടതു സർക്കാർ പിന്മാറണമെന്ന്‌ ആവശ്യപെട്ടും കരാറിൽ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചും യു. ഡി. എസ്. എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, മണ്ഡലങ്ങളിൽ പൂർണം, കോളേജുകൾ സ്കൂളുകൾ, പാരലൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി യു, ഡി എസ്, എഫ് കമ്മിറ്റി പേരാമ്പ്ര ടൗണിൽ പ്രതിഷേധ പ്രകടനവും പ്രോട്ടസ്റ്റ് സർക്കിളും സംഘടിപ്പിച്ചു. എം കെ ഫസലുറഹ്മാൻ, അമിത് മനോജ്‌, ആദിൽ മൂണ്ടിയോത്ത്, അൻസിൽ കീഴയിയൂർ, ആഷിഖ് പുല്ല്യോട്ട് അർജുൻ, മിഖ്ദാദ്പുറവൂർ ബാസിത്ത് ഇടവരാട്, ആനന്ദ പത്മനാഭൻ, ഗൗതം, അഹമ്മദലി, പി സി അഞ്ജലി, രാജ് സി എം നയന കെ പി സിനാൻ എന്നിവർ നേതൃത്വം നൽകി.