തിരുവനന്തപുരം: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വ്യാജ പ്രചാരണ കേസിലെ പോലീസ് അന്വേഷണം അടിയന്തരമായി ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ല എം ല്‍ എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കണ്ട് കത്ത് നല്‍കി. ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോള്‍ 20 മാസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ശാസ്ത്രീയ തെളിവുകള്‍ പുറത്തുവിടാതെ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി പത്രവാര്‍ത്തകള്‍ വരുന്നത് കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ടെന്ന് പാറക്കല്‍ അബ്ദുല്ല ആഭ്യന്തര മന്ത്രിയെ അറിയിച്ചു. നാടിന്റെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ച സൈബര്‍ കുറ്റവാളികളെ വെറുതെ വിടരുതെന്നും നിരപരാധിയായ മുഹമ്മദ് കാസിമിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട്, കേസില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി.

No comments:
Post a Comment