Tuesday, 30 September 2025

ഡി കെ ടി എഫ് കൺവൻഷൻ നടത്തി


 

കുറ്റ്യാടി: ഡി കെ ടി എഫ് കുറ്റ്യാടി നിയോജകമണ്ഡലംകൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. 

കർഷക തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക, അധിവർഷാനുകൂല്യം മുഴുവനായും കൊടുത്ത് തീർക്കുക എന്നീ ആവിശ്യങ്ങളും ഉന്നയിച്ചു.

ഡി കെ ടി എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ശ്രീധരൻ മൂഴിക്കൽ, ചരിച്ചിൽ മൊയ്തീൻ, പി കെ യൂസഫ്, ടി അശോകൻ, ആയഞ്ചേരി നാരായണൻ, കെ ഷിജീഷ്, വൽസൻ ബാപ്പറ്റ, പി പി കുഞ്ഞിരാമൻ, കെ വി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.


പടം:ഡി കെ ടി എഫ് കുറ്റ്യാടി നിയോജകമണ്ഡലംകൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു.


Wednesday, 17 September 2025

ചരമം: പ്രജിത്ത് മുറ്റത്തെപ്ലാവ്


 തൊട്ടിൽപ്പാലം: മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപിന്റെ മകൻ പ്രജിത്ത് (17) മരണപ്പെട്ടു

. എ ജെ ജോൺ മെമ്മോറിയാൽ ഹയർ സെക്കൻഡറി സ്കൂൾ ചത്താൻകോട്ട്നടയിലെ പ്ലസ് 2 കൊമേഴ്സ്‌ വിദ്യാർത്ഥിയാണ്. അമ്മ: രാധാമണി സഹോദരൻ: പ്രണവ്

Tuesday, 2 September 2025

ലീലയും കുടുംബവും സ്വപ്നവീടിന്റെ തണലിൽ


 തൊട്ടിൽപ്പാലം: കെ ചിറ്റിലപിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിൽ കാവിലുംപാറ പഞ്ചായത്തിലെ നാഗബാറ ചീളിയിൽ ലീലയും കുടുംബവുമാണ് സ്വപ്നവീടിന് ഉടമകളായത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് വീടിന്റെ താക്കോൽ കൈമാറി. 

പൊതുപ്രവർത്തകരായ കുമാരൻ മാസ്റ്റർ, എൻ കെ രാജൻ, തുടങ്ങിയവർ പങ്കെടുത്തു പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ കൈമാറുന്ന 44 മത്തെ വീടാണിത് ഒന്നാം ഘട്ടത്തിൽ 235 വീടുകളാണ് കൈമാറിയത്.