Thursday, 17 April 2025

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

 


  പേരാമ്പ്ര : നടുവണ്ണൂര്‍ കാവില്‍ ആഞ്ഞോളിത്താഴയില്‍ യുവാവിനെ   എംഡിഎം എയുമായി പോലീസ് അറസ്റ്റ് ചെയ്തു. കാവില്‍ആഞ്ഞോളി   വിപിന്‍ദാസ് (32) ആണ് അറസ്റ്റിലായത്. 0.489 ഗ്രാം എംഡിഎംഎ  ഇയാളില്‍   നിന്ന്  പോലീസ് കണ്ടെടുത്തു. പേരാമ്പ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.   ഷമീര്‍, എസ്‌സിപിഒ സുനില്‍ കുമാര്‍, സുരേഷ്‌കുമാര്‍, സിപിഒ റീഷ്മ   തുടങ്ങിയവരും ഡി വൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങളും   ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.






Sunday, 6 April 2025

ചരമം_ അരീക്കന്‍ചാലില്‍ കുഞ്ഞാമിന

 


പന്തിരിക്കര: ആവടുക്കയിലെ പരേതനായ പി.ടി മുഹമ്മദ് എന്നവരുടെ ഭാര്യ  അരീക്കന്‍ചാലില്‍ കുഞ്ഞാമിന (87) അന്തരിച്ചു. മക്കള്‍: ടി.ടി. കുഞ്ഞമ്മദ് മാസ്റ്റര്‍ (INL ജില്ലാ സെക്രട്ടറി ), സുബൈദ, സുലൈഖ, സൗദ, തസ്നി, നസീമ. മരുമക്കള്‍: കുഞ്ഞായിഷ ടീച്ചര്‍ മണ്ണാറത്ത്, പരേതനായ അഷ്റഫ് വെള്ളിമാട് കുന്ന്, ഹമീദ് മുണ്ടക്കുറ്റി, മജീദ് അയനിക്കാട്, മുനീര്‍ ദേവര്‍കോവില്‍.