Wednesday, 8 October 2025

എൽഡിഎഫിന്റെ പ്രചാരണ കാൽനടജാഥ തുടങ്ങി


 നാദാപുരം: പാഴായിപ്പോയ 15 വർഷങ്ങൾ തൂണേരി നമ്മൾ വീണ്ടെടുക്കും. 

എന്ന മുദ്രാവാക്യം ഉയർത്തിയുള്ള എൽഡി എഫിന്റെ പ്രചാരണ കാൽനട ജാഥക്ക് തുടക്കമായ്. സി കെ അരവിന്ദാക്ഷൻ നയിക്കുന്ന പ്രചാരണ ജാഥ സി പി എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ് തൂണേരി മുടവൺത്തേരി പുളിക്കൂൽമുക്കിൽ ഉദ്ഘാടനം ചെയ്തു. പി എം നാണു അധ്യക്ഷനായി രാജീന്ദ്രൻ കപ്പള്ളി, എം പി വിജയൻ, കെ ജി ലത്തീഫ്, ടി മനേഷ് എന്നിവർ സംസാരിച്ചു ജാഥ ഉപലീഡർമാരായി ബാൽരാജ്, പി കെ സുബൈർ ഹാജി കെ പി സുധീഷ്, ഡയറക്ടർ വിമൽ കുമാർ കണ്ണങ്കയും കനവത്ത് രവി പൈലറ്റായുമായിട്ടുള്ള ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.


Friday, 3 October 2025

വികസനോത്സവത്തിന് തുടക്കം


 പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ രാരോത്ത് ഭാഗ്ഗത്തു ഉൾപ്പെടുന്ന പതിഞ്ചാം വാർഡ് വികസനോത്സവത്തിന്റെ ഭാഗമായി നടന്ന നിലമ്പറ നഗർ നവീകരണത്തിന്റെയും പാറക്ക് താഴെ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ് പ്രവർത്തി നടപ്പിലാക്കിയത് പഞ്ചായത്ത് പ്രസിഡന്റ് ശാരധ പട്ടേരിക്കണ്ടി അധ്യക്ഷയായി

വികസനോത്സവത്തിന് തുടക്കം


 പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ രാരോത്ത് ഭാഗ്ഗത്തു ഉൾപ്പെടുന്ന പതിഞ്ചാം വാർഡ് വികസനോത്സവത്തിന്റെ ഭാഗമായി നടന്ന നിലമ്പറ നഗർ നവീകരണത്തിന്റെയും പാറക്ക് താഴെ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ് പ്രവർത്തി നടപ്പിലാക്കിയത് പഞ്ചായത്ത് പ്രസിഡന്റ് ശാരധ പട്ടേരിക്കണ്ടി അധ്യക്ഷയായി

Tuesday, 30 September 2025

ഡി കെ ടി എഫ് കൺവൻഷൻ നടത്തി


 

കുറ്റ്യാടി: ഡി കെ ടി എഫ് കുറ്റ്യാടി നിയോജകമണ്ഡലംകൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. 

കർഷക തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക, അധിവർഷാനുകൂല്യം മുഴുവനായും കൊടുത്ത് തീർക്കുക എന്നീ ആവിശ്യങ്ങളും ഉന്നയിച്ചു.

ഡി കെ ടി എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ശ്രീധരൻ മൂഴിക്കൽ, ചരിച്ചിൽ മൊയ്തീൻ, പി കെ യൂസഫ്, ടി അശോകൻ, ആയഞ്ചേരി നാരായണൻ, കെ ഷിജീഷ്, വൽസൻ ബാപ്പറ്റ, പി പി കുഞ്ഞിരാമൻ, കെ വി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.


പടം:ഡി കെ ടി എഫ് കുറ്റ്യാടി നിയോജകമണ്ഡലംകൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു.


Wednesday, 17 September 2025

ചരമം: പ്രജിത്ത് മുറ്റത്തെപ്ലാവ്


 തൊട്ടിൽപ്പാലം: മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപിന്റെ മകൻ പ്രജിത്ത് (17) മരണപ്പെട്ടു

. എ ജെ ജോൺ മെമ്മോറിയാൽ ഹയർ സെക്കൻഡറി സ്കൂൾ ചത്താൻകോട്ട്നടയിലെ പ്ലസ് 2 കൊമേഴ്സ്‌ വിദ്യാർത്ഥിയാണ്. അമ്മ: രാധാമണി സഹോദരൻ: പ്രണവ്

Tuesday, 2 September 2025

ലീലയും കുടുംബവും സ്വപ്നവീടിന്റെ തണലിൽ


 തൊട്ടിൽപ്പാലം: കെ ചിറ്റിലപിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിൽ കാവിലുംപാറ പഞ്ചായത്തിലെ നാഗബാറ ചീളിയിൽ ലീലയും കുടുംബവുമാണ് സ്വപ്നവീടിന് ഉടമകളായത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് വീടിന്റെ താക്കോൽ കൈമാറി. 

പൊതുപ്രവർത്തകരായ കുമാരൻ മാസ്റ്റർ, എൻ കെ രാജൻ, തുടങ്ങിയവർ പങ്കെടുത്തു പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ കൈമാറുന്ന 44 മത്തെ വീടാണിത് ഒന്നാം ഘട്ടത്തിൽ 235 വീടുകളാണ് കൈമാറിയത്.


Thursday, 31 July 2025

മൂന്നു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി കെ.എം.സി.സി.യും




നാദാപുരം: രക്താര്‍ബുദം ബാ ധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരി വളയം ര ണ്ടാം വാര്‍ഡില്‍ താമസിക്കുന്ന തുണ്ടിയില്‍ റഹ്‌മത്തിന്റെ മകള്‍ ലുത്ഫ നസീറിന്റെ ജീ വന്‍ രക്ഷിക്കാനായി നാട്ടു കാര്‍ ചേര്‍ന്ന രൂപീകരിച്ച ചികിത്സ സഹായ സമിതിക്ക് കാരുണ്യ പ്രവാഹം തുടരുന്നു. കു ട്ടിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 60 ലക്ഷം രൂപയാണ് സ്വരൂപിക്കേണ്ടത്. ചികിത്സ സഹായ ഫ ണ്ടിലേക്ക് അബുദാബി കെ .എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നല്‍കുന്ന വിഹിതം സംസ്ഥാന സെക്രട്ടറി സി.പി അഷ്‌റഫ് ചികിത്സ ക മ്മിറ്റി ഭാരവാഹിയും വളയം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി ഡന്റുമായ ടി.ടി.കെ ഖാദര്‍ ഹാ ജിക്ക് കൈമാറി. എം.കെ അഷ്‌റഫ്, കെ.കെ മജീദ് കുയ്‌തേരി, അസ്ഹര്‍ വാണിമേല്‍, മൊയ്തുഹാജി, ഇ.വി അറഫാത്ത് സംബന്ധിച്ചു.