Tuesday, 30 September 2025

ഡി കെ ടി എഫ് കൺവൻഷൻ നടത്തി


 

കുറ്റ്യാടി: ഡി കെ ടി എഫ് കുറ്റ്യാടി നിയോജകമണ്ഡലംകൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. 

കർഷക തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക, അധിവർഷാനുകൂല്യം മുഴുവനായും കൊടുത്ത് തീർക്കുക എന്നീ ആവിശ്യങ്ങളും ഉന്നയിച്ചു.

ഡി കെ ടി എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ശ്രീധരൻ മൂഴിക്കൽ, ചരിച്ചിൽ മൊയ്തീൻ, പി കെ യൂസഫ്, ടി അശോകൻ, ആയഞ്ചേരി നാരായണൻ, കെ ഷിജീഷ്, വൽസൻ ബാപ്പറ്റ, പി പി കുഞ്ഞിരാമൻ, കെ വി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.


പടം:ഡി കെ ടി എഫ് കുറ്റ്യാടി നിയോജകമണ്ഡലംകൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു.


Wednesday, 17 September 2025

ചരമം: പ്രജിത്ത് മുറ്റത്തെപ്ലാവ്


 തൊട്ടിൽപ്പാലം: മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപിന്റെ മകൻ പ്രജിത്ത് (17) മരണപ്പെട്ടു

. എ ജെ ജോൺ മെമ്മോറിയാൽ ഹയർ സെക്കൻഡറി സ്കൂൾ ചത്താൻകോട്ട്നടയിലെ പ്ലസ് 2 കൊമേഴ്സ്‌ വിദ്യാർത്ഥിയാണ്. അമ്മ: രാധാമണി സഹോദരൻ: പ്രണവ്

Tuesday, 2 September 2025

ലീലയും കുടുംബവും സ്വപ്നവീടിന്റെ തണലിൽ


 തൊട്ടിൽപ്പാലം: കെ ചിറ്റിലപിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിൽ കാവിലുംപാറ പഞ്ചായത്തിലെ നാഗബാറ ചീളിയിൽ ലീലയും കുടുംബവുമാണ് സ്വപ്നവീടിന് ഉടമകളായത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് വീടിന്റെ താക്കോൽ കൈമാറി. 

പൊതുപ്രവർത്തകരായ കുമാരൻ മാസ്റ്റർ, എൻ കെ രാജൻ, തുടങ്ങിയവർ പങ്കെടുത്തു പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ കൈമാറുന്ന 44 മത്തെ വീടാണിത് ഒന്നാം ഘട്ടത്തിൽ 235 വീടുകളാണ് കൈമാറിയത്.


Thursday, 31 July 2025

മൂന്നു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി കെ.എം.സി.സി.യും




നാദാപുരം: രക്താര്‍ബുദം ബാ ധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരി വളയം ര ണ്ടാം വാര്‍ഡില്‍ താമസിക്കുന്ന തുണ്ടിയില്‍ റഹ്‌മത്തിന്റെ മകള്‍ ലുത്ഫ നസീറിന്റെ ജീ വന്‍ രക്ഷിക്കാനായി നാട്ടു കാര്‍ ചേര്‍ന്ന രൂപീകരിച്ച ചികിത്സ സഹായ സമിതിക്ക് കാരുണ്യ പ്രവാഹം തുടരുന്നു. കു ട്ടിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 60 ലക്ഷം രൂപയാണ് സ്വരൂപിക്കേണ്ടത്. ചികിത്സ സഹായ ഫ ണ്ടിലേക്ക് അബുദാബി കെ .എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നല്‍കുന്ന വിഹിതം സംസ്ഥാന സെക്രട്ടറി സി.പി അഷ്‌റഫ് ചികിത്സ ക മ്മിറ്റി ഭാരവാഹിയും വളയം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി ഡന്റുമായ ടി.ടി.കെ ഖാദര്‍ ഹാ ജിക്ക് കൈമാറി. എം.കെ അഷ്‌റഫ്, കെ.കെ മജീദ് കുയ്‌തേരി, അസ്ഹര്‍ വാണിമേല്‍, മൊയ്തുഹാജി, ഇ.വി അറഫാത്ത് സംബന്ധിച്ചു.






Wednesday, 9 July 2025

നാദാപുരം മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണം

 


നാദാപുരം : സംയുക്ത തൊഴിലാളി യൂനിയന്‍ സംഘടിപ്പിച്ച പണിമുടക്ക് നാദാപുരം മേഖലയില്‍ പൂര്‍ണം. നാദാപുരം, കല്ലാച്ചി ടൗണുകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങളും കാര്യമായി റോഡിലിറങ്ങിയില്ല. മെഡി ക്കല്‍ ഷോപ്പുകളും ഹോസ്പിറ്റലുകളും മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഗ്രാമ പ്രദേശങ്ങളില്‍ കാലത്ത് കടകള്‍ തുറന്നില്ലെങ്കിലും ഉച്ചയോടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിവിധ ടൗണുകളില്‍ പൊലീസ് ജാഗ്രത പാലിച്ചു നിലയുറപ്പിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികള്‍ കല്ലാച്ചിയില്‍ പ്രകടനവും പോസ്റ്റ് ഓഫീസ് ധര്‍ണ സമരവും നടത്തി. എ. മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. കെ.പി കുമാരന്‍ അധ്യക്ഷനായി. പി. അനില്‍ കുമാര്‍, പി.കെ പ്ര ദീപന്‍, എ. സുരേഷ് ബാബു സംസാരിച്ചു.



Saturday, 7 June 2025

അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും


 


നാദാപുരം : ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ഉന്നത വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. നാദാപു രം ബ്ലോക്കിന് കീഴിലെ എസ്എ സ്എല്‍സി, പ്ലസ് ടു, എല്‍എസ്എ സ്, യുഎസ്എസ് വിജയികളെയാണ് അനുമോദിച്ചത്. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ കെ ബിജി ത്ത് അധ്യക്ഷനായി. മുന്‍ ജില്ലാ സെക്രട്ടറി എ മോഹന്‍ദാസ്, ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ്, അഡ്വ. മനോജ് അരൂര്‍, സാന്ദ്ര സചീന്ദ്രന്‍, കെ ലിജിന, ടി ശ്രീമേഷ്, എം ശരത്ത്, സി എച്ച് രജീഷ്, പി പി ഷഹറാസ് എന്നിവര്‍ സംസാരിച്ചു. ഡോ. ദിവിന്‍ മുരുകേഷ് കരിയര്‍ ഗൈഡന്‍സാസെടുത്തു. ബ്ലോക്ക് സെക്രട്ടറി പി രാഹുല്‍ രാജ് സ്വാഗതവും ട്രഷറര്‍ സി അഷില്‍ നന്ദിയും പറഞ്ഞു.




Thursday, 8 May 2025

മുസ്ലിം ലീഗ് സമ്മേളനം


 

കുറ്റ്യാടി : ശാന്തിനഗര്‍ ശാഖ മുസ്ലിം ലീഗ് സമ്മേളനം പാറക്കല്‍ അബ്ദുല്ല ഉല്‍ഘടനം ചെയ്തു. പി. മൊയ്തു മൗലി അധ്യഷനായി. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയുംചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ മികവ് നേടിയ  വിദ്യാര്‍ഥികളെ അനുമോദിച്ചു.. ലഹരി. വിരുദ്ധ പ്രഭാഷണവും ലഹരി.വിരുദ്ധ പ്രതിജ്ഞയും നടന്നു. നൊ ച്ചാട്ട് കുഞ്ഞബ്ദുള്ള ഷിബു മീരാന്‍, കെ.ടി അബ്ദുല്‍ സമദ്, എം.പി ഷാജഹാന്‍, മിസ് ഹബ് കീഴരിയൂര്‍, ഇബ്‌റാഹിം കോമത്ത്. ഒ. കെ മുനീര്‍, ഒ. കെ റിയാസ്, എ.കെ ലത്തീഫ് സംസാരിച്ചു.