Tuesday, 21 January 2025

നിവേദ ജയ്സിന്റെ മരണം: കാവിലുംപാറ ഹൈസ്കൂളിന് ഇന്ന് അവധി


 


തൊട്ടിൽ പാലം: നിവേദ ജയ്സ്(11) നിര്യാതയായി.പൈക്കളങ്ങാടി പെട്രോൾ പമ്പിന് സമീപം മണാട്ടിൽ പുഴക്കൽ ജയ്സൺ(കുട്ടാപ്പി) യുടെയുംഅംബിളിയുടെയും മകളാണ്.സഹോദരങ്ങൾ:നിഹാര,നിളകല്യാണി

 കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ നിവേദയോടുള്ള ആദര സൂചകമായി കാവിലുംപാറ ഹൈസ്കൂളിന്  ഇന്ന് (22/1/25 ബുധൻ)അവധി നൽകി.

സ്കൂളിൽ പൊതുദർശനത്തിനു ശേഷം

സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.




Friday, 17 January 2025

അക്കാദമിക് കൗൺസിൽ ഉദ്ഘാടനം ചെയ്തു


കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല അക്കാദമിക് കൗൺസിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. എം അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബി പിസി എം. ടി പവിത്രൻ അധ്യക്ഷനായി.

 ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഇംഗ്ലീഷ് എം. പവർമെന്റ് പ്രോഗ്രാം മെറ്റനോയിയയിൽ' ഡയറ്റ് ലക്പറർ മിത്തു തിമോത്തി ക്ലാസ്സെടുത്തു. കുറ്റ്യാടി ജിഎച്ച്എസ്‌എസ്‌  പ്രധാനാധ്യാപിക രാധി, എച്ച് എം ഫോറം കൺവീനർ കെ. പി ദിനേശൻ, അക്കാദമിക് കൺവീനർ കെ. കെ ദീപേഷ് കുമാർ, ബിആർസി ട്രെയിനർ കെ. പി ബിജു, കെ പ്രമീജ എന്നിവർ സംസാരിച്ചു.