Friday, 17 January 2025

അക്കാദമിക് കൗൺസിൽ ഉദ്ഘാടനം ചെയ്തു


കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല അക്കാദമിക് കൗൺസിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. എം അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബി പിസി എം. ടി പവിത്രൻ അധ്യക്ഷനായി.

 ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഇംഗ്ലീഷ് എം. പവർമെന്റ് പ്രോഗ്രാം മെറ്റനോയിയയിൽ' ഡയറ്റ് ലക്പറർ മിത്തു തിമോത്തി ക്ലാസ്സെടുത്തു. കുറ്റ്യാടി ജിഎച്ച്എസ്‌എസ്‌  പ്രധാനാധ്യാപിക രാധി, എച്ച് എം ഫോറം കൺവീനർ കെ. പി ദിനേശൻ, അക്കാദമിക് കൺവീനർ കെ. കെ ദീപേഷ് കുമാർ, ബിആർസി ട്രെയിനർ കെ. പി ബിജു, കെ പ്രമീജ എന്നിവർ സംസാരിച്ചു.